അഹമ്മദാബാദ്: ഓഖി ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ബുധനാഴ്ച നടത്താനിരുന്ന തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി. സൂറത്തില്‍ ബുധനാഴ്ച വൈകുന്നേരം നടത്താന്‍ നിശ്ചയിച്ചിരുന്ന നരേന്ദ്ര മോദിയുടെ റാലി ഡിസംബര്‍ ഏഴിലേക്ക് മാറ്റുകയും ചെയ്തതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു.

ഇതുകൂടാതെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷൻ അമിത് ഷാ, ബിജെപി എംപി മനോജ് തിവാരി എന്നിവർ പങ്കെടുക്കുന്ന റാലികളും മാറ്റിവച്ചിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് ആറിന് നടത്താൻ തീരുമാനിച്ച നരേന്ദ്ര മോദിയുടെ റാലി ഡിസംബർ ഏഴിലേക്കാണ് മാറ്റിയിട്ടുള്ളത്.

ചുഴലിക്കാറ്റ് ദുരിതം നേരിടുന്നവരെ സഹായിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു. കഴിയുന്ന എല്ലാ സഹായവും ജനങ്ങൾക്ക് ചെ‌യ്‌തുകൊടുക്കണമെന്നും ജനങ്ങൾക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കണമെന്നും നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭ്യർഥിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ