ചെന്നൈ: അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗത്തിന്റേും ലയനത്തിന് പുതിയ ഉപാധികള്‍ മുന്നോട്ട് വെച്ച് പനീര്‍ശെല്‍വം വിഭാഗം രംഗത്ത്. അണ്ണാ ഡി.എം.കെയിൽ നിന്നും ശശികലയും ടി.ടി.വി. ദിനകരനേയും പുറത്താക്കാതെ ലയന ചർച്ചകൾക്കില്ലെന്ന് പനീർശെൽവം വിഭാഗം വ്യക്തമാക്കി.

പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ശശികലയേയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ദിനകരനേയും പുറത്താക്കിയതിന്റെ രേഖ വേണമെന്നും പനീർശെൽവം വിഭാഗം പുതിയ ഉപാധിവെച്ചു. കൂടാതെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ശശികലയും ദിനകരനും പാര്‍ട്ടി പദവിയില്‍ ഉള്ളതായി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച സത്യവാങ്മൂലം പിന്‍വലിക്കണമെന്നും പനീര്‍ശെല്‍വം പറഞ്ഞു. അല്ലാത്തപക്ഷം ലയനത്തിനില്ലെന്ന നിലപാടിലാണ് പനീര്‍ശെല്‍വം പക്ഷം.

ശശികലയേയും ബന്ധുക്കളേയും അ​ണ്ണാ ഡി​.എം.​കെ​.യി​ൽ​ നി​ന്നും പു​റ​ത്താ​ക്കാന്‍ പളനിസാമി പക്ഷം തീരുമാനിച്ചിരുന്നു. എന്നാല്‍ സംബന്ധിച്ച് വ്യക്തത കൈവരുത്തണമെന്നാണ് പനീര്‍ശെല്‍വത്തിന്റെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ