ന്യൂ​ഡ​ൽ​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മോശം പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരെ പാര്‍ട്ടി പ്രാഥമികാഗത്യത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പരാമര്‍ശത്തില്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് പാര്‍ട്ടി നോട്ടീസും അയച്ചിട്ടുണ്ട്.

സംഭവത്തില്‍ മ​ണി​ശ​ങ്ക​ർ അ​യ്യ​ർ മാ​പ്പ് പ​റ​ഞ്ഞു രംഗത്തെത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. പ്ര​ധാ​ന​മ​ന്ത്രി തരംതാണ കുടുംബത്തില്‍ നിന്ന് വന്ന ആ​ളാ​ണെ​ന്നാ​യി​രു​ന്നി​ല്ല താ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇംഗ്ലീഷില്‍ ചിന്തിച്ച് ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍ വന്ന തെറ്റാണ് ഇതെന്നും ക്ഷമാപണം നടത്തുന്നതായും അദ്ദേഹം അറിയിച്ചു.

ഹി​ന്ദി ത​ന്‍റെ മാ​തൃ​ഭാ​ഷ​യ​ല്ലെ​ന്നും എന്നാല്‍ മോദിയെ ചായ വില്‍പ്പനക്കാരനെന്ന് വിളിച്ചിട്ടില്ലെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ൻ പ​റ​ഞ്ഞ​തി​ന് മ​റ്റ് അ​ർ​ഥ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ മാ​പ്പു​പ​റ​യു​ന്ന​താ​യും മ​ണി​ശ​ങ്ക​ർ അ​യ്യ​ർ പ​റ​ഞ്ഞു.നേ​ര​ത്തെ മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തിരെ രാ​ഹു​ൽ ഗാ​ന്ധി ത​ന്നെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. മ​ണി​ശ​ങ്ക​ർ അ​യ്യ​ർ മാ​പ്പു​പ​റ​യു​മെ​ന്നാ​ണ് താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. രാഹുലിന്റെ ട്വീറ്റിനെ കുറിച്ച് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.

‘മോദി തരംതാഴ്​ന്ന, സംസ്​കാരമില്ലാത്ത വ്യക്തിയാണ്​. ഇൗ സമയത്ത്​ എന്തിനാണ്​ അദ്ദേഹം വിലകുറഞ്ഞ രാഷ്​ട്രീയം കളിക്കുന്നത്​’’ -എന്നായിരുന്നു മണിശങ്കർ അയ്യരുടെ പ്രസ്​താവന. പ്രസ്താവന​ക്ക്​ എതിരെ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്ന്​ പ്രധാനമന്ത്രി മോദി പ്രതികരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ