മുംബൈ: പൈലറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് പുറപ്പെടാന്‍ വൈകിയ എയര്‍ ഇന്ത്യ വിമാനം എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് ഏഴു മണിക്കൂര്‍. 200 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടേണ്ട ബോയിങ് 777 വിമാനമാണ് വൈകിയത്. ശനിയാഴ്ച പുലര്‍ച്ചെ 1.30ന് പുറപ്പെടേണ്ട വിമാനം രാവിലെ 8.29നാണ് പുറപ്പെട്ടത്. ഇത് യാത്രക്കാരുടെ ഭാഗത്ത് നിന്നുള്ള വലിയ പ്രതിഷേധത്തിനും ഇടയാക്കി.

ഫ്ളൈറ്റ് ഡ്യൂട്ടി ടൈം പ്രശ്നങ്ങളെ തുടര്‍ന്ന് പൈലറ്റിനെ ലഭ്യമായിട്ടില്ലെന്നായിരുന്നു വിമാനത്താവള അധികൃതരുടെ ഭാഗത്ത് നിന്നും ലഭിച്ച വിശദീകരണം. എന്നാല്‍ വിമാനം പുറപ്പെടാന്‍ വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ