ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 ന​ഗ​ര​ങ്ങ​ളി​ലാ​യി 45 ഇ​ട​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് റെ​യ്ഡ് നടത്തുന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നടത്തിയ തട്ടിപ്പിന് പിന്നാലെയാണ് ഈ റെയ്ഡും.

കേ​സി​ലെ പ്ര​തി വ​ജ്ര​വ്യാ​പാ​രിയായ നീ​ര​വ് മോ​ദി​യു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രു​ന്നു ഇന്നലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് റെ​യ്ഡ്. പ​രി​ശോ​ധ​ന​യി​ൽ നീ​ര​വി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു നി​ര​വ​ധി അ​ന​ധി​കൃ​ത രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. 500 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ളുടെ വിവരങ്ങളടക്കം ഈ റെയ്‌ഡിൽ ശേഖരിച്ചിട്ടുണ്ട്.

വി​ദേ​ശ​ത്തെ നീരവ് മോദിയുടെ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​ട​പാ​ടു​ക​ൾ ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് ഡയറക്ടറേറ്റ്  ​ന​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു. ഇതിനിടെ നീരവ് മോദിയെ കണ്ടെത്താനുളള ശ്രമങ്ങൾ കേന്ദ്രം ഊർജ്ജിതപ്പെടുത്തിയതായാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്ന വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ