​മനി​ല: ഫി​ലി​പ്പീ​ൻ​സ് തലസ്ഥാനമായ മ​നി​ല​യി​ലെ കാസിനോ ഹോ​ട്ട​ലി​ൽ തോ​ക്കു​ധാ​രി ന​ട​ത്തി​യ വെ​ടി​വ​യ്പിനിടെ 34 പേര്‍ മരിച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മു​ഖം​മൂ​ടി ധ​രി​ച്ച തോ​ക്കു​ധാ​രി​യാ​ണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത്. വെടി കൊണ്ടല്ല ഇത്രയും ആളുകള്‍ മരിച്ചതെന്നും ശ്വാസം മുട്ടിയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ന്യൂ​പോ​ർ​ട്ട് സി​റ്റി​യി​ലെ റി​സോ​ർ​ട്ട് വേ​ൾ​ഡ് മ​നി​ലയിൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഹോ​ട്ട​ലി​ന്‍റെ ഗെ​യി​മിം​ഗ് ഏ​രി​യ​യി​ൽ ക​ട​ന്ന തോ​ക്കു​ധാ​രി തു​ട​ർ​ച്ച​യാ​യി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ചൂതാട്ടം കളിക്കുന്ന ഉപകരണങ്ങള്‍ക്ക് നേരെയാണ് ഇയാള്‍ വെടിവെച്ചത്. ഹോട്ടലിലെ മേശകളും മറ്റും അഗ്നിക്കിരയാക്കുകയും ചെയ്തു. ആക്രമണത്തിൽ ഹോ​ട്ട​ലി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ​ക്ക് തീ​പി​ടി​ക്കുകയും തുടര്‍ന്നാണ് ഇവര്‍ ശ്വാസം മുട്ടി മരിച്ചതെന്നുമാണ് വിവരം.

അക്രമണം നടത്തിയതിന് പിന്നാലെ അക്രമി ഹോട്ടലിലെ ഒരു മുറിയില്‍ കയറി സ്വയം തീക്കൊളുത്തി മരിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇത് ഭീകരവാദ ആക്രമണമല്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ആര്‍ക്കും നേരെ അക്രമി വെടിവെച്ചില്ലെന്നും ചൂതാട്ടത്തോടുള്ള എതിര്‍പ്പ് കാരണമാകാം അക്രമം നടത്തിയതെന്നുമാണ് സൂചന. എന്നാല്‍ ഇതൊരു കവര്‍ച്ചാ ശ്രമമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്ര​ദേ​ശ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം പോ​ലീ​സ് ഏ​റ്റെ​ടു​ത്തു. സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യി​ട്ടു​ണ്ട്. ന്യൂ​പോ​ർ​ട്ട് സി​റ്റി​യി​ൽ നി​നോ​യ് അ​ക്വി​നോ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് റി​സോ​ർ​ട്ട് വേ​ൾ​ഡ് മ​നി​ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ