ഭുവനേശ്വർ: മദ്ധ്യപ്രദേശിൽ കർഷകരെ വെടിവച്ച് കൊന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഒഡിഷയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര കൃഷിമന്ത്രിയെ ചീമുട്ടയെറിഞ്ഞു. ഒഡിഷയിൽ പൊതു പരിപാടിക്കെത്തിയ കേന്ദ്ര മന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച സംഘം മന്ത്രിയുടെ വാഹനത്തിന് നേരെയാണ് മുട്ടയെറിഞ്ഞത്.

മധ്യപ്രദേശിലെ മന്ദസൂർ ജില്ലയിൽ പൊതുപരിപാടിക്കെതിയതായിരുന്നു കേന്ദ്രമന്ത്രി. സംസ്ഥാന ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തേക്കിറങ്ങിയ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. ജടാനി എന്ന സ്ഥലത്ത് സബ്‌കാ സാത് സബ്‌കാ വികാസ് എന്ന പരിപാടിയിൽ പങ്കെടുക്കാനായാണ് മന്ത്രി പോയത്.

മുട്ട ഇദ്ദേഹത്തിന്റെ വീണില്ലെങ്കിലും ഒന്നോ രണ്ടോ മുട്ടകൾ ഇദ്ദേഹത്തിന്റെ വാഹനത്തിന് മുന്നിൽ വീണെന്നാണ് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലോക്നാഥ് മഹാരതിയടക്കം അഞ്ച് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ കർഷകരെ പൊലീസ് വെടിവച്ച് കൊന്നതോടെ കേന്ദ്ര കൃഷിമന്ത്രിക്ക് ഇനിയും സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നാണ് ലോക്‌നാഥ് മഹാരതി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ