ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിക്കുന്ന ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കടൗലി പഞ്ചായത്ത് മെമ്പറായ യുവതിയുടെ ഭര്‍ത്താവ് അന്‍വര്‍ എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഐപിസി- ഐടി ആക്ടുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ