മുംബൈ: പ്രമുഖ സിനിമ നിർമാണ കമ്പനിയായ ആർകെ ഫിലിംസിന്റെ മുംബൈ ചെമ്പൂരിലെ സ്റ്റുഡിയോയിൽ വൻ അഗ്നിബാധ. ശനിയാഴ്ച ഉച്ചക്ക് 2.30 ന് ആയിരുന്നു സംഭവം. പ്രമുഖ ടിവി ഷോ ആയ സൂപ്പർ ഡാൻസറിന്റെ സെറ്റിലാണ് അഗ്നിബാധയുണ്ടായത്.
അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകൾ തീയണക്കാൻ ശ്രമം തുടർന്നുവരികയാണ്. പ്രശസ്ത ബോളിവുഡ് താരം രാജ് കപൂറും സഹോദരങ്ങളും മക്കളും നിരവധി ചിത്രങ്ങളാണ് ഇവിടെ വെച്ച് ചിത്രീകരിച്ചിട്ടുളളത്. സ്റ്റുഡിയോയില്‍ നിന്നും ഇപ്പോഴും പുയുയരുന്നുണ്ട്. സ്ഥലത്ത് ഫയര്‍ എഞ്ചിനുകളും രക്ഷാപ്രവര്‍ത്തന യൂണിറ്റും എത്തിയതും ഗതാഗതം നിയന്ത്രിച്ചതും ഗതാഗത സ്തംഭനത്തിന് ഇടയാക്കിയിട്ടുണ്ട്.
സ്ററുഡിയോയിലെ സോണി എന്റര്‍ടെയിന്‍മെന്റ് ടെലിവിഷന്‍ ഷോയുടെ സെറ്റുകള്‍ പൂട്ടിയത് നാശനഷ്ടം കുറയ്ക്കാന്‍ കാരണമായി. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ