ന്യൂഡൽഹി: പൊതുസ്ഥലത്ത് വച്ച് സൈനികനെ മർദ്ദിച്ച സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്‌തു. 44 കാരിയായ സ്മൃതി കർലയാണ് സൈനികനെ മർദ്ദിച്ചത്. കഴിഞ്ഞ ശനിയാഴ്ച ദക്ഷിണ ഡൽഹിയിലെ വസന്ത്കുഞ്ചിലായിരുന്നു സംഭവം.

സംവത്തിന്റെ ദൃസാക്ഷി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സൈന്യം സംഭവത്തെ കുറിച്ച് ഡൽഹി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.

അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കു ശേഷം സ്മൃതിയെ ജാമ്യത്തില്‍ വിട്ടയച്ചു. ഇവരുടെ കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. വീഡിയോ പ്രചരിച്ചതോടെ നിരവധിയാളുകള്‍ സ്മൃതിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ എന്തിനാണ് ഇവർ സൈനികനെ മർദ്ദിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ