കറാച്ചി: കുൽഭൂഷണ്‍ ജാദവ് കേസ് വാദിക്കാൻ പുതിയ അന്വേഷണ സംഘത്തെ പാക്കിസ്ഥാൻ നിയോഗിച്ചു. പാക്കിസ്ഥാന്റെ അറ്റോണി ജനറൽ അഷ്താർ ഔസേഫ് അലി നയിക്കുന്ന അഭിഭാഷക സംഘമായിരിക്കും അന്താരാഷ്ട്രോ കോടതിയിൽ ഇനി പാക്കിസ്ഥാനായി ഹാജരാവുക. വാദം പുനരാരംഭിക്കുന്ന ജൂൺ 8 മുതൽ അഷ്താർ ഔസേഫിന്റെ നേത്രത്വലുള്ള സംഘം പാക്കിസ്ഥാനായി ഹാജരാകും.

അന്താരാഷ്ട്ര കോടതിയിൽ നേരിട്ട തിരിച്ചടിയോടെ കുൽഭൂഷൻ കേസ് കൈകാര്യം ചെയ്യാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചിരുന്നു. പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് ആണ് ഇക്കാര്യം അറിയിച്ചിരുന്നത്. കേസിൽ ഇന്ത്യക്കായി പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവെയാണ് ഹാജരാകുന്നത്.

കുൽഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. ഇന്ത്യൻ നാവിക സേനയിൽ നിന്നു കമാൻഡറായി റിട്ടയർ ചെയ്ത കുൽഭൂഷണ്‍ ജാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തിയാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ ബലൂചിസ്ഥാനിൽ നിന്നുമാണ് ജാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് പാക്കിസ്ഥാന്‍റെ വിശദീകരണം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ