നെയ്​റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയിലെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഉ​ഹ്​​റു കെ​നി​യാ​ത്തയുടെ വിജയത്തെ തുടർന്ന്​ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിൽ 24 പേർ കൊല്ലപ്പെട്ടു. തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ത്തി​ൽ വ്യാ​പ​ക കൃ​ത്രി​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി എ​തി​രാ​ളി​യായ റൈല ഒഡിംഗ രംഗത്തെത്തിയതോടെയാണ്​ പ്രതിപക്ഷ പ്രതിഷേധം ശക്​തമായത്​.

പല സ്ഥലങ്ങളിലും പ്രതിപക്ഷവും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസ്​ വെടിവെപ്പിലാണ്​ കൂടുതൽ പേർ കൊല്ലപ്പെട്ടിരിക്കുന്നത്​. മരിച്ചവരിൽ ഒമ്പത്​ വയസുകാരിയായ പെൺകുട്ടിയും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്​.

2007ൽ കെനിയയിൽ തെരഞ്ഞെടുപ്പിനെത്തുടർന്ന്​ പൊട്ടിപ്പുറപ്പെട്ട ലഹളയിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ