ശ്രീനഗർ:ജമ്മുകാഷ്മീരിലെ കുപ്‌വാരയിൽ ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് മൂന്ന് മണി മുതൽ ആരംഭിച്ച ഏറ്റുമുട്ടലിൽ 4 ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് ജമ്മുകാശ്മീർ ഡിജിപി ശേഷ് പോൾ വായിദ് പറഞ്ഞു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 3.30 ന് ​കു​പ്‌​വാ​ര​യി​ലെ അ​രം​പോ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ആരംഭിച്ചത്. അ​രം​പോ​ര വ​ന​ത്തി​ൽ ഒ​ളി​ച്ച ഭീ​ക​ര​ർ സൈ​ന്യ​ത്തി​ന്‍റെ പ​ട്രോ​ൾ സം​ഘ​ത്തി​നു നേ​ർ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ