ശ്രീനഗർ: ജമ്മു കശ്മീർ അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു. കശ്മീരിലെ നൗഷാര സെക്ടറിൽ ഇന്ന് രാവിലെയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയത്. ഇന്ത്യൻ പോസ്റ്റുകൾക്കു നേരെയായിരുന്നു പാക് ഷെല്ലാക്രമണം. ആക്രമണത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ​​​‌

ശ​​​നി​​​യാ​​​ഴ്ച ര​​​ജൗ​​​രി ജി​​​ല്ല​​​യി​​​ലെ കെ​​​രി സെ​​​ക്ട​​​റി​​​ൽ പാ​​ക് സൈ​​നി​​ക വി​​ഭാ​​ഗ​​മാ​​യ ബോ​​ർ​​ഡ​​ർ ആ​​ക്‌​​ഷ​​ൻ‌ ടീം ​​ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​ൽ മേ​​​ജ​​​ർ അ​​​ട​​​ക്കം നാ​​​ല് സൈ​​​നി​​​ക​​​ർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ഇന്ത്യൻ സൈന്യം ഇന്നലെ വൈകിട്ട് നടത്തിയ വെടിവെയ്പിൽ 3 പാക്ക് സൈനികർ കൊല്ലപ്പെട്ടു. അതിർത്തിയിലെ നിയന്ത്രണരേഖയ്ക്ക് സമീപമാണ് വെടിവെയ്പ് ഉണ്ടായത്.

ഇന്ത്യൻ സൈനികരുടെ ആക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സേനയുടെ ‘ഘാട്ടഖ് പ്ലാറ്റൂൺ’ ട്രൂപ്പാണ് അതിർത്തിയിൽ തിരിച്ചടികൾക്ക് നേതൃത്വം നൽകിയത്. രാഖ് ചിക്രി സെക്ടറിലെ പാക്ക് പോസ്റ്റുകൾക്ക് നേരെയാണ് കമാൻഡോകളുടെ പ്രത്യേക സംഘം ആക്രമണം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ