ശ്രീനഗർ: അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ചെറുക്കുന്നതിനിടെ രണ്ടു സൈനികർക്ക് വീരമൃത്യു. നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരരെയും സൈന്യം വധിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശത്തെ സൈനിക കേന്ദ്രങ്ങള്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്.

നിയന്ത്രണരേഖയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും പാക് സൈന്യത്തിന്റെ ആക്രമണവും ശക്തമായ സാഹചര്യത്തിലായിരുന്നു ജിഎസ് ടി യോഗത്തിനെത്തിയ പ്രതിരോധമന്ത്രി അതിര്‍ത്തിയിലെ സൈനിക സുരക്ഷ വിലയിരുത്തിയത്. ഇതിന് പിന്നാലെയാണ് വടക്കൻ കശ്മീരിലെ നൗഗാം സെക്ടറിൽ നിയന്ത്രണ രേഖയോടു ചേർന്ന് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയത്. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം.

അതിര്‍ത്തി കടന്നുള്ള തീവ്രവാദപ്രവര്‍ത്തനത്തെ ഒരുതരത്തിലും അനുവദിക്കില്ലെന്നും ഇന്ത്യന്‍ സൈന്യം അതിന് സജ്ജമാണെന്നും ജെയ്‍റ്റ്‍ലി വ്യക്തമാക്കിയിരുന്നു. ഇന്ത്യ- പാക് അതിര്‍ത്തിയിലുള്ള ഫോര്‍വേഡ് പ്രദേശങ്ങളിലെ സൈനിക വിന്യാസം നേരിട്ട് പരിശോധിച്ച പ്രതിരോധമന്ത്രി സൈനികമേധാവികളുമായും കൂടിക്കാഴ്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വടക്കൻ കശ്മീരിലെ നൗഗാം സെക്ടറിൽ നിയന്ത്രണ രേഖയോടു ചേർന്ന് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയത്. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം.

കശ്മീരില്‍ സൈന്യത്തിനുനേരെയുള്ള തീവ്രവാദി ആക്രമണങ്ങള്‍ക്കൊപ്പം അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണവും രൂക്ഷമായിരുന്നു. സൈനികരും പ്രദേശവാസികളുമടക്കം നിരവധി പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സൈനിക നീക്കത്തിന് കൂടിയാണ് താഴ്വര സാക്ഷ്യം വഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ