നാഗ്പൂര്‍: ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യത്ത് ബുള്ളറ്റ് ട്രെയിനിന്‍റെ ആവശ്യമില്ലെന്ന് ഇ.ശ്രീധരന്‍. നാഗ്പൂരില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഡിഎംആര്‍സി മേധാവി. ഇപ്പോള്‍ ഇന്ത്യയ്ക്ക് ആവശ്യം ഇന്ത്യന്‍ റെയില്‍വേയുടെ ശാക്തികരണവും അടിസ്ഥന സൗകര്യ വികസനവുമാണെന്ന് ശ്രീധരന്‍ പ്രതികരിച്ചു.

ബുള്ളറ്റ് ട്രെയിൻ ഇപ്പോൾ രാജ്യത്ത് ഉണ്ടാകേണ്ട ശരിയായ സമയമല്ല. ഇപ്പോഴത്തെ സംവിധാനങ്ങളിൽ കൂടുതൽ വേഗത കൈവരിക്കാനും, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമാണ് ശ്രമിക്കേണ്ടത്. ഒരു ദശാബ്ദത്തിന് ശേഷം മാത്രമ്രേ ഇന്ത്യ ബുള്ളറ്റ് ട്രെയിൻ സംബന്ധിച്ച് ആലോചിക്കേണ്ടതുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. പ്രധാനമന്ത്രി മോദിയും ജപ്പാനീസ് പ്രധാനമന്ത്രി സിന്‍സോ ആബേയുമാണ് ഇത് നിര്‍വഹിച്ചത്. ഇതിന് പിന്നാലെയാണ് മെട്രോമാന്‍ ശ്രീധരന്‍റെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ