ന്യൂഡൽഹി: വ്യാഴാഴ്ച ഐഎസ്ആർഒ വിക്ഷേപിച്ച വാർത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 6എയുമായുളള ബന്ധം നഷ്ടമായതായി സ്ഥിരീകരണം. മൂന്നാമത്തെ ലാം വേര്‍പ്പെടുത്തിയ ശേഷം ഉപഗ്രഹവുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നിയന്ത്രണം തിരികെ പിടിക്കാനുളള ശ്രമം നടത്തുകയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. സാറ്റ്ലൈറ്റിലെ പവർ സിസ്റ്റത്തിലാണ് തകരാര്‍ ഉണ്ടായത്.
48 മണിക്കൂറിന് മുമ്പാണ് അവസാനമായി ഐഎസ്ആർഒ ഉപഗ്രഹത്തെ സംബന്ധിച്ചുള്ള വാർത്താ കുറിപ്പ് പുറത്തിറക്കിയത്. ആദ്യത്തെ ഭ്രമണപഥം ഉയർത്തലിന് ശേഷമുള്ള വിവരങ്ങളാണ് ലഭ്യമാകാത്തത്. ഉപഗ്രഹത്തിന് ചില അപ്രതീക്ഷിത പ്രശ്നങ്ങളുണ്ടായതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഏറ്റവും പുതിയ വാർത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 6 എ. വാർത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ വിക്ഷേപിച്ച രണ്ടാമത്തെ എസ് ബാൻഡ് ഉപഗ്രഹമാണ് ജിസാറ്റ് 6എ.
2015 ല്‍ വിക്ഷേപിച്ച ജി സാറ്റ് സിക്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനായിരുന്നു ജി സാറ്റ് സിക്സ് എയിലൂടെ ഐസ്ആര്‍ഒ ശ്രമിച്ചത്. എസ് ബാന്‍ഡ് ടെക്നോളജി ഉപയോഗപ്പെടുത്തി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയും വേഗതയും 6 എക്ക് സാധിക്കുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു.
6 മീറ്റര്‍ വ്യാസമുള്ള കുട പോലെയുള്ള ആന്റിനയാണ് ഉപഗ്രഹത്തിന്റെ പ്രത്യേകത. ഗ്രൗണ്ട് ടെര്‍മിനലുമായി ബന്ധം പുലര്‍ത്താന്‍ വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ഇത്. 2 ടണ്‍ ആണ് ജി എസാറ്റ് 6 എയുടെ ഭാരം. ചന്ദ്രയാന്‍ 2 ന് മുന്നോടിയായി ജിഎസ്എല്‍വി ഉപയോഗിച്ച് നടത്തുന്ന പരീക്ഷണം കൂടിയായിരുന്നു ഈ വിക്ഷേപണം.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ