ശ്രീ​ന​ഗ​ർ: ഇസ്ലാമിക് സ്റ്റേറ്റ് ചാവേറെന്ന സംശയത്തിൽ കാശ്മീർ പൊലീസ് പ്ലസ് വൺ വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂനെ സ്വദേശിനിയാണ് ദക്ഷിണ കാശ്മീരിൽ വച്ച് പിടിയിലായത്. പെൺകുട്ടിയെ കുറിച്ചുളള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല.

പെൺകുട്ടിയെ കാശ്മീർ പൊലീസും മറ്റ് അന്വേഷണ സംഘങ്ങളും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. മറ്റ് വിവരങ്ങൾ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാക്കൂവെന്നാണ് വിവരം. 2015ൽ ​പൂ​ന ഭീ​ക​ര വി​രു​ദ്ധ സ്ക്വാ​ഡ് ചോ​ദ്യം ചെ​യ്തു​വി​ട്ട അ​തേ പെ​ണ്‍​കു​ട്ടി​യാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ​തെന്ന് റിപ്പോർട്ടുകളുണ്ട്.

സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുകയാണെന്ന സംശയത്തെ തുടർന്നാണ് മൂന്ന് വർഷം മുൻപ് പെൺകുട്ടിയെ പിടികൂടിയത്. ഇവർ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവരുമായി അടുത്ത ബന്ധം പുലർത്തുന്നതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ