ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ പൊലീസുമായി ചേർന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പിടികൂടി. ജലന്ധർ, മുംബൈ, ബിജിനോർ എന്നിവിടങ്ങളിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്നവരാണ് പിടിയിലായിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. സുരക്ഷ സേനകൾ ആറ് പേരെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.

വാർത്ത ഏജൻസിയായ എഎൻഐ ക്ക് നൽകിയ അഭിമുഖത്തിൽ ഉത്തർപ്രദേശ് തീവവ്രവാദ വിരുദ്ധ സ്ക്വാഡിൽ പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥൻ ഓപ്പറേഷൻ സംബന്ധിച്ച് വിവരം നൽകി. “ഡൽഹി പൊലീസ് സ്പെഷൽ സെൽ, ആന്ധ്രപ്രദേശ് കുറ്റാന്വേഷണ സംഘം, മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന, പഞ്ചാബ് പൊലീസ്, ബീഹാർ പൊലീസ് എന്നിവരുടെ സംഘമാണ് ഓപ്പറേഷൻ നടത്തിയത്.” അദ്ദേഹം പറഞ്ഞു.

Updating…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ