മും​ബൈ: മും​ബൈ സ്ഫോ​ട​ന​ക്കേ​സി​ൽ ഇ​ന്ത്യ അ​ന്വേ​ഷി​ക്കു​ന്ന അ​ധോ​ലോ​ക കു​റ്റ​വാ​ളി ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ. മഹാരാ​ഷ്ട്ര​യി​ലെ താ​നെ ആ​ന്‍റി എ​ക്സ്റ്റോ​ർ​ഷ​ൻ സെ​ല്ലാ​ണ് ഇ​ഖ്ബാ​ൽ ക​സ്ക​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ൻ​കൗ​ണ്ട​ർ സ്പെ​ഷ​ലി​സ്റ്റ് പ്ര​ദീ​പ് ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ഖ്ബാ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

മുംബൈയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന കേസിലാണ്​ അറസ്​റ്റ്​. നിലവിൽ കസ്​കറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്​ത്​ വരികയാണ്​. 2003ലാണ്​ കസ്​കർ യുഎഇയിൽ നിന്ന്​ ഇന്ത്യയിലെത്തുന്നത്​. കൊലപാതകമുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്​ കസ്​കർ. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന കേസിൽ 2009ലും കസ്​കർ അറസ്​റ്റിലായിട്ടുണ്ട്​.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ