ബെയ്ജിംങ്: ചൈനയിലെ സിയാമെനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. വളർന്നു വരുന്ന സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്. ചൈനീസ് പ്രസിഡൻഡ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡോക് ലോം അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലുകളെപ്പറ്റി ഇരുവരും ചർച്ചചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യ-ചൈന സൈനികര്‍ അതിര്‍ത്തിയിലെ ദോക്‌ലാമില്‍ പിന്‍വാങ്ങിയതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. അതിനാല്‍ തന്നെ മോദി-ജിന്‍പിങ് കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമാണ് രാജ്യാന്തര മാധ്യമങ്ങള്‍ നല്‍കുന്നത്. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ നഗരമായ സിയാമെനില്‍ നടക്കുന്ന ഉച്ചകോടിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. തായ്‌വാന്റെ സമീപ പ്രദേശത്താണ് സിയാമെന്‍ നഗരം.

ലോക ഭരണക്രമത്തിലും സമ്ബദ്‌വ്യവസ്ഥയിലും സുപ്രധാന പങ്കുവഹിക്കുന്ന ബ്രസീല്‍, ഇന്ത്യ, റഷ്യ, സൗത്ത് ആഫ്രിക്ക, ചൈന എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. കഴിഞ്ഞ തവണ ഇന്ത്യയാണ് ഉച്ചകോടിക്ക് ആതിഥ്യമരുളിയത്. ഗോവയായിരുന്നു വേദി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ