ന്യൂയോർക്:  ലോകത്തിന്റെ ഏത് മുക്കിലും ഒരു ഇന്ത്യൻ സാന്നിദ്ധ്യമുണ്ട്. അതൊരു ആലങ്കാരിക പദപ്രയോഗമാണെങ്കിലും ഒരു പരിധി വരെ യാഥാർത്ഥ്യമാണ്. അത് തന്നെയാണ് ഇപ്പോൾ അമേരിക്കയിലെ നാസയുടെ കാര്യത്തിലും സംഭവിച്ചത്. ബഹിരാകാശ പര്യവേഷണത്തിനായി നാസ തിരഞ്ഞെടുത്ത 12 പേരിലും ഇന്ത്യൻ വംശജൻ ഇടം പിടിച്ചു.

18000 പേരിൽ നിന്നാണ് അവസാന പന്ത്രണ്ട് പേരെ നാസ തിരഞ്ഞെടുത്തിരിക്കുന്നത്.  അമേരിക്കൻ എയർ ഫോഴ്സിൽ കമാന്ററായ ലഫ്റ്റനന്റ് കേണൽ രാജ ഗ്രിന്റർ ചാരിയാണ് ബഹിരാകാശ പര്യവേഷക രംഗത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ. 39 കാരനായ ഇദ്ദേഹം കാലിഫോർണിയയിലെ എഡ്വേർഡ് ടെസ്റ്റ് ഫോഴ്സ് F-35 ഇന്റഗ്രേറ്റഡ് ടെസ്റ്റ് ഫോഴ്‌സ് വിഭാഗത്തിൽ ഡയറക്ടറുമാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പിതാവ് ഇന്ത്യാക്കാരനാണ്.

വാട്ടർലൂ നഗരത്തിനടുത്ത് ലോവ സ്വദേശിയായ ഇദ്ദേഹം വളർന്നത് അമേരിക്കയിൽ തന്നെയാണ്. അമേരിക്കയിലെ നേവൽ ടെസ്റ്റ് പൈലറ്റ് സ്കൂളിൽ നിന്ന് ബിരുദം നേടിയ ഇദ്ദേഹം കേംബ്രിഡ്ജിലെ മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബഹിരാകാശ പര്യവേഷണത്തിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു.

22ാമത് ബഹിരാകാശ പര്യവേഷക പരിശീലന സംഘമാണ് ഏഴ് പുരുഷന്മാരും അഞ്ച് സ്ത്രീകളും അടങ്ങുന്ന പുതിയ ടീം. ചരിത്രത്തിൽ ഏറ്റവും അധികം അപേക്ഷകളാണ് ഇത്തവണ നാസയ്ക്ക് ലഭിച്ചത്. 18300 പേരിൽ നിന്നാണ് അവസാന പന്ത്രണ്ട് പേരിലേക്ക് നാസ എത്തിയത്.

രണ്ട് വർഷത്തെ പരിശീലനത്തിന് ശേഷം നാസയുടെ ബഹിരാകാശ പര്യവേഷണ രംഗത്ത് ഇവർ പ്രവർത്തിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ