ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിനായി ശക്തമായ പിന്തുണ നൽകി പോർച്ചുഗൽ. സുസ്ഥിരമായ സമാധാനത്തിന് രക്ഷാസമിതിയിൽ മെച്ചപ്പെട്ട പ്രാതിനിധ്യം അനിവാര്യമാണെന്ന് പോർച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ ലൂയി ഡകോസ്റ്റ ഇന്നലെ പറഞ്ഞു.

“ഐക്യരാഷ്ട്ര സഭയിൽ എല്ലാ വിഭാഗം ജനങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകണം. ഇന്ത്യയ്ക്കും ബ്രസീലിനുമൊപ്പം ആഫ്രിക്കൻ രാജ്യങ്ങൾക്കും എല്ലാ കാലത്തും സ്ഥിരാംഗത്വം നിഷേധിക്കാനാവില്ല. രക്ഷാസമിതിയുടെ ഉത്തരവാദിത്തം പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കുന്നില്ല”, എന്ന് ദക്ഷിണാഫ്രിക്കയുടെ പ്രധാനമന്ത്രി യുഎൻ പൊതുസഭയിൽ ആവശ്യപ്പെട്ടു.

അതേസമയം കാശ്മീരിൽ ഇന്ത്യ കടുത്ത മനുഷ്യാവകാശലംഘനമാണ് നടത്തുന്നതെന്ന് പാക്കിസ്ഥാൻ കുറ്റപ്പെടുത്തി. “കാശ്മീരിൽ ജനങ്ങൾക്കെതിരെ പെല്ലറ്റ് അടക്കമുള്ള ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. ഇതേക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണം”, പാക്കിസ്ഥാൻ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ