പാറ്റ്‌ന: ബീഹാറിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സെസ് തങ്ങളുടെ തൊഴിലാളികളോട് കന്യകാത്വം വെളിപ്പെടുത്താനും, ഭാര്യമാരുടെ എണ്ണം പറയാനുമൊക്കെ ആവശ്യപ്പെട്ടുകൊണ്ട് പുതിയൊരു ഫോം നല്‍കിയിരിക്കുകയാണ്. വിവാഹിതരാണോ എന്നറിയാനുള്ള ഫോറത്തിലാണ് ഇത്തരം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തൊഴിലാളികളുടെ വിവാഹബന്ധത്തെക്കുറിച്ച് അറിയാനുള്ള ചോദ്യാവലി ഇന്നാണ് സ്ഥാനത്തില്‍ വിതരണം ചെയ്തത്. വിധവ/വിഭാര്യന്‍, അവിവാഹിത/അവിവാഹിതന്‍, കന്യക എന്നിങ്ങനെയാണ് ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നത്.

തീര്‍ത്തും ലൈംഗീക വിഭജന മനോഭാവമുള്ള ചോദ്യവലിയില്‍, ‘നിലവില്‍ മറ്റൊരു ഭാര്യയില്ലാത്തയാളെ ആണോ നിങ്ങള്‍ വിവാഹം ചെയ്തിരിക്കുന്നത്’ അല്ലെങ്കില്‍ ‘നിങ്ങളുടെ പങ്കാളിക്ക് ഒന്നിലധികം ഭാര്യമാരുണ്ടോ’ എന്നിങ്ങനെയുള്ള ചോദ്യങ്ങളുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ