‘രജനി രാഷ്ട്രീയത്തിലേയ്ക്ക് വരാന്‍ തീരുമാനമെടുത്താല്‍ എന്‍റെ നിലപാട് എന്താകുമെന്നു ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് വന്നാല്‍ ഞാന്‍ കൈ കൊടുക്കും’, കമല്‍ ഹാസന്‍ ചെന്നൈയില്‍ പറഞ്ഞു.

താന്‍ എടുത്തു ചാടി രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങില്ല എന്നും കമല്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എ എന്‍ ഐ റിപ്പോര്‍ട്ടു ചെയ്തു.

കമലും രജനിയും ഏറ്റവുമൊടുവില്‍ പങ്കിട്ട പൊതു വേദി ഡി എം കെയുടെ മുഖപത്രമായ മുരശൊലിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിനാണ്. ഡി എം കെ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ സ്റാലിനൊപ്പം കമല്‍ വേദി പങ്കിട്ടപ്പോള്‍ രജനി സദസ്സിലായിരുന്നു ഇരുന്നത്.

സെപ്റ്റംബര്‍ അവസാനത്തോട് കൂടി കമല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയേക്കും എന്ന് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് വെളിപ്പെടുത്തി. നവംബറില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണിത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ