ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു. ഗവേഷകവിദ്യാര്‍ത്ഥിയായ വിശാല്‍ ടാന്‍ഡന്‍ ആണ് ആത്മഹത്യ ചെയ്തത്. കാമ്പസിന് പരിസരത്തെ അപര്‍ണ സരോവറിലാണ് ആത്മഹത്യ ചെയ്തത്. പതിനാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു വിശാല്‍. യൂണിവേഴ്സിറ്റിയില്‍ ജെന്‍ഡര്‍ സ്റ്റഡീസില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് വിശാല്‍.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മുംബൈയില്‍ താമസിക്കുന്ന സഹോദരിക്ക് വിശാല്‍ ഇമെയില്‍ സന്ദേശവും അയച്ചിട്ടുണ്ട്. തന്റെ കരിയര്‍ തെറ്റായ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് പറഞ്ഞാണ് വിശാല്‍ സന്ദേശം അയച്ചതെന്ന് ചന്ദാനഗര്‍​ പൊലീസ് ഇന്‍സ്പെക്ടര്‍ തിരുപ്പതി റാവു വ്യക്തമാക്കി.

സഹോദരി വിശാലിന്റെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞപ്പോഴേക്കും വിശാല്‍ മരിച്ചിരുന്നു. അപര്‍ണ സരോവറിന്റെ യൂണിവേഴ്സിറ്റി അധികൃതരോ വിദ്യാര്‍ത്ഥികളോ വരുന്നതിന് മുമ്പേ പൊലീസ് വിശാലിന്റെ മൃതദേഹം നീക്കം ചെയ്തത് പ്രതിഷേധത്തിനിടയാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ