അഗർത്തല: ത്രിപുരയിലെ ഉൾനാടൻ ഗ്രാമമായ പെലിമോരയിൽ കൊടും പട്ടിണിയെ തുടർന്ന് അച്ഛൻ 18 മാസം പ്രായമായ കുഞ്ഞിനെ വിറ്റു. ന്യൂസ് 18 ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവം അറിഞ്ഞ ഉടൻ കോവൈ ജില്ല അധികൃതർ വില്ലേജിലേക്ക് പ്രത്യേക സംഘത്തെ അയച്ചു. ഈ കുടുംബത്തിന് ആവശ്യത്തിന് ഭക്ഷണവും വസ്ത്രങ്ങളും നൽകിയ അധികൃതർ പെൺകുഞ്ഞിനെ വീട്ടിലേക്ക് തിരികെയെത്തിച്ചു.

കൊടും പട്ടിണിയെ തുടർന്നാണ് കുഞ്ഞിനെ വിൽക്കേണ്ടി വന്നതെന്നാണ് അച്ഛൻ ജില്ല അധികൃതരോട് പറഞ്ഞത്. പാവപ്പെട്ടവർക്കുള്ള പദ്ധതികൾ ഉൾനാടൻ ഗ്രാമമായ പെലിമോരയിലേക്ക് എത്തുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇയാൾക്ക് വേറെ നാല് മക്കൾ കൂടിയുണ്ട്.

അതേസമയം സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും സാഹചര്യങ്ങൾ പൂർണ്ണമായും വിശകലനം ചെയ്ത ശേഷം സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ലാ കലക്ടർ ഡോ.എസ്.മഹാതമെ പറഞ്ഞു.

അതേസമം കുടുംബത്തിന്റെ പേര് ബിപിഎൽ പട്ടികയിൽ ഉൾപ്പെടാതിരുന്നതിനെ പറ്റി വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ