അഗര്‍ത്തല : ഭരണം നഷ്ടപ്പെട്ടതോടെ നാലുതവണ ത്രിപുരാ മുഖ്യമന്ത്രിയായിരുന്ന സിപിഎം നേതാവ് മാണിക് സര്‍ക്കാര്‍ സിപിഎം പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറ്റി. വിരമിച്ച കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യ പാഞ്ചാലി ഭട്ടാചാര്‍ജിയോടൊപ്പം മേലര്‍മതിലെ പാര്‍ട്ടി ഓഫീസിലേക്കാണ് മാണിക് സര്‍ക്കാര്‍ താമസം മാറിയത്.

ഇരുപത് വര്‍ഷം സംസ്ഥാന മുഖ്യമന്ത്രിയായ മാണിക് സര്‍ക്കാരിന് സ്വന്തമായൊരു വീടില്ല. എംഎല്‍എ ഹോസ്റ്റലില്‍ നില്‍ക്കാന്‍ വിസമ്മതിച്ച നേതാവ് പാര്‍ട്ടി ഓഫീസിന് മുകളിലുള്ള രണ്ട് മുറി തിരഞ്ഞെടുക്കുകയായിരുന്നു.

Read More : മാര്‍ക്സിന്‍റെയും ലെനിന്‍റെയും പ്രതിമകള്‍ തകര്‍ക്കാന്‍ അനുവദിക്കില്ല: മമതാ ബാനര്‍ജി

രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി ആയിരുന്ന മാണിക് സര്‍ക്കാര്‍ തനിക്ക് കൈവശാവകാശം ലഭിച്ച കുടുംബസ്വത്തുക്കളെല്ലാം സഹോദരിക്ക് ദാനം ചെയ്തിരുന്നു. ഫെബ്രുവരി 18ന് തിരഞ്ഞെടുപ്പിനായ് അദ്ദേഹം സമര്‍പ്പിച്ച വിവരങ്ങള്‍ പ്രകാരം കൈയ്യില്‍ വെറും 1,520 രൂപയും ബാങ്ക് അക്കൗണ്ടില്‍ 2,410 രൂപയുമാണ് മാണിക് സര്‍ക്കാരിന്റെ കൈവശം ഉണ്ടായിരുന്ന പണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ