2018 കേന്ദ്ര ബജറ്റ് ഏപ്രില്‍ 1 ഞായറാഴ്ച മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. നിരവധി സാധനങ്ങളുടെ തീരുവ കൂട്ടിക്കൊണ്ടായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രഖ്യാപനം നടത്തിയത്. ഇറക്കുമതി ഉത്പന്നങ്ങളായ മൊബൈല്‍ ഫോണ്‍, കാറുകള്‍, മോട്ടോര്‍സൈക്കിള്‍, ഫ്രൂട്ട് ജ്യൂസുകള്‍, പെര്‍ഫ്യൂം, ചെരുപ്പ്, വാച്ച്, സണ്‍ഗ്ലാസ് എന്നിവയൊക്കെ വില കൂടുന്നവയാണ്. എന്നാല്‍ പെട്രോള്‍, ഡീസല്‍ അടക്കമുളളവ വില കുറയുന്ന ഉത്പന്നങ്ങളാണ്.
ഇന്ന് മുതല്‍ വില കൂടുന്ന ഉത്പന്നങ്ങള്‍:
* കാര്‍
* മോട്ടോര്‍സൈക്കിള്‍
* മൊബൈല്‍ ഫോണുകള്‍
* വെളളി
* സ്വര്‍ണം
* പച്ചക്കറി, പഴവര്‍ഗങ്ങള്‍, ജ്യൂസ്
* സണ്‍ഗ്ലാസുകള്‍
* പെര്‍ഫ്യൂം, ടോയില്റ്റ് ഉത്പന്നങ്ങള്‍
* സണ്‍സ്ക്രീന്‍, മാനിക്യൂര്‍, പെഡിക്യൂര്‍
* പെയ്സ്റ്റ്, പൗഡറുകള്‍, പല്ല് സംരക്ഷണ ഉത്പന്നങ്ങള്‍
* ഷേവിങ് ക്രീമുകള്‍
* സ്പ്രേ, ടോയിലറ്റ് സ്പ്രേകള്‍,
* ബസിന്റേയും ട്രക്കിന്റേയും ടയറുകള്‍
* സില്‍ക്ക് ഉത്പന്നങ്ങള്‍
* ചെരുപ്പ്
* രത്നക്കല്ലുകള്‍
* വജ്രം
* സ്വര്‍ണം പൂശിയ ആഭരണങ്ങള്‍
* വാച്ചുകള്‍
* എല്‍സിഡി/ എല്‍ഇഡി ടിവി
* ഫര്‍ണിച്ചര്‍
* ചവിട്ടി
* ലാമ്പുകള്‍
* ക്ലോക്ക്, വാച്ച്,
* കളിപ്പാട്ടങ്ങള്‍, സ്കൂട്ടര്‍
* കായിക ഉപകരണങ്ങള്‍
* സിഗരറ്റ്, ലൈറ്റര്‍, മെഴുകുതിരി
വില കുറയുന്ന വസ്തുക്കള്‍
* പെട്രോള്‍
* ഡീസല്‍
* കശുവണ്ടി
* സോളാര്‍ പാനലുകള്‍, ഗ്ലാസുകള്‍
* തിരഞ്ഞെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ