ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ മദ്യപിച്ച് ബോധമില്ലാതെ ക്ലാസിലെത്തി. കിട്ടിയ അവസരം മുതലെടുത്ത് കുട്ടികൾ ഹെഡ് മാഷെ ശരിക്കും കളിപ്പിച്ചു. യുപിയിലെ ബില്‍ഹോറിലെ നിവാദ ഗ്രാമത്തിലാണ് ഇത്തരത്തില്‍ ഒരു വിചിത്ര സംഭവമുണ്ടായത്. ബോധമില്ലാതെ ഇരിക്കുന്ന അധ്യാപകനെ കണ്ട് ചുറ്റും കൂടിനിന്ന് ചിരിക്കുകയും കുനിഞ്ഞിരിക്കുന്ന തല മുടിയില്‍ പിടിച്ച് ഉയര്‍ത്താനും ശ്രമിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ പുറത്ത് വിട്ടത്.

ആരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് വ്യക്തമല്ലെങ്കിലും സ്‌കൂളിലെ തന്നെ മറ്റൊരു അധ്യാപകനാണ് വീഡിയോ പകര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അധ്യാപകനെതിരെ ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വീഡിയോ കാണാം:

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ