ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ കാണാതായ ഇന്ത്യന്‍ സൂഫി പുരോഹിതന്മാര്‍ തിരിച്ചെത്തി. ഡല്‍ഹിയിലെ ഹസ്റത്ത് നിസാമുദ്ധീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതനായ സയ്യിദ് ആസിഫ് നിസാമി, സഹോദരി പുത്രന്‍ നാസിം നിസാമി എന്നിവരെയാണ് കറാച്ചിയില്‍ കഴിഞ്ഞയാഴ്ച കാണാതായത്. ഇവര്‍ പാകിസ്ഥാന്‍ ഇന്‍റലിജന്‍സിന്‍റെ കസ്റ്റഡിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു പുരോഹിതര്‍ക്കും പാക്കിസ്ഥാനിലെ മുത്താഹിദ ഖൌമി മൂവ്മെന്‍റുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്.

ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ ദർഗയിലെ മുഖ്യ പുരോഹിതൻ സെയ്‌ദ് ആസിഫ് അലി നിസാമിയും അദ്ദേഹത്തിന്റെ അനന്തരവൻ നസീം അലി നിസാമിയും മാർച്ച് ആറിനാണ് ബന്ധുക്കളെ സന്ദർശിക്കുന്നതിനായി കറാച്ചിയിലേക്കു പോയത്.

ഇവിടെ നിന്നും സിന്ധ് പ്രവിശ്യയുടെ ഉൾപ്രദേശങ്ങളിലേക്കു പോയ ഇവർക്ക് മൊബൈൽ നെറ്റ്‌വർക്കിന്റെ അഭാവത്തിൽ നാട്ടിലുളളവരുമായി ബന്ധപ്പെടാൻ കഴിയാതെ വരികയായിരുന്നുവെന്നാണ് വിവരം.

സഹോദരിയോടൊപ്പം കറാച്ചിയിലെ നിസാമി നഗ്രിയിൽ ഒരാഴ്ച്ച ചിലവഴിച്ച ഇവർ മാർച്ച് 13ന് ലാഹോറിലെ ദത്ത ദർബാർ ദേവാലയം സന്ദർശിച്ച ശേഷം കറാച്ചിയിലേക്കു തിരിച്ചെത്താനിരിക്കേയാണ് കാണാനില്ലെന്ന് വിവരം ലഭിക്കുന്നത്.

കാണാതായ ഇരുവരെയും കണ്ടെത്തുന്നതിനായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ശ്രമങ്ങളാരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി സുഷമാസ്വരാജും, പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസും തമ്മിൽ ചർച്ച നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ