ഫിലിം ഡിവിഷന്‍ മുംബൈ ബാനറില്‍ മലയാളിയായ സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘കപില’ എന്ന ഡോക്യുമെന്ററി പന്ത്രണ്ടാമത് ഇന്ത്യന്‍ ഡോക്യുമെന്ററി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍(ഐഡിപിഎ) സ്വര്‍ണം നേടി. കൂടിയാട്ടം കലാകാരിയായ കപില വേണുവിന്റെ കലയും ജീവിതവും പരാമര്‍ശിക്കുന്നതാണ് 62 മിനിറ്റ് ദൈര്‍ഘ്യമേറിയ ഈ ചിത്രം.

പ്രശസ്ത കൂടിയാട്ടം കലാകാരനായ വേണുജിയുടെയും മോഹിനിയാട്ടം നര്‍ത്തകിയായ നിര്‍മലപണിക്കരുടെയും മകളാണ് കപില വേണു. കേന്ദ്ര സര്‍ക്കാറിന്റെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ പുരസ്‌കാരം, ചെന്നൈ ഭാരത് കലാചാറിന്റെ യുവകലാഭാരതി, ഡല്‍ഹിയിലെ സംസ്‌കൃതി പ്രതിഷ്ഠാന്റെ സാംസ്‌കൃതി അവാര്‍ഡ് എന്നിവ കപിലയ്ക്കു ലഭിച്ചിട്ടുണ്ട്.

‘കപില’ എന്ന പേരില്‍ കൂടിയാട്ടത്തെ ആസ്പദമാക്കി സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത് കപിലതന്നെ അഭിനയിച്ച ഒരു ഡോക്യുമെന്ററി ചിത്രം ദേശീയപുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേരത്തേ ലഭിച്ചിട്ടുണ്ട്.

തൃശ്ശൂരിലെ മുണ്ടൂരില്‍ ജനിച്ചുവളര്‍ന്ന സഞ്ജു സുരേന്ദ്രന്‍ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ