വത്തിക്കാൻ: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ അടുത്തയാഴ്ച ഡൽഹിയിലെത്തും. നീണ്ട 558 ദിവസം ഭീകരരുടെ തടവിലായിരുന്ന ഇദ്ദേഹം ഇപ്പോൾ റോമിൽ ചികിത്സയിൽ കഴിയുകയാണ്.

ഒക്ടോബർ ഒന്നിന് ഇദ്ദേഹം ഡൽഹിയിൽ എത്തിച്ചേരും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഇദ്ദേഹത്തിന്റെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

മോചിപ്പിക്കപ്പെട്ട ശേഷം ഇന്ത്യയുമായി ബന്ധപ്പെടാതെയാണ് ഫാ.ടോം ഉഴുന്നാലിൽ വത്തിക്കാനിലേക്ക് പോയത്. യെമൻ രാജാവിന്റെ ഇടപെടലിനെ തുടർന്ന് സെപ്തംബർ 12 നാണ് ഭീകരർ വൈദികനെ മോചിപ്പിച്ചത്.

യെമനിൽ നിന്ന് റോമിലേക്ക് പോയ ഫാ.ടോം ഉഴുന്നാലിൽ പിന്നീട് വത്തിക്കാനിലെത്തി മാർപാപ്പയെ കണ്ടിരുന്നു. ഭീകരർ തന്നെ ഉപദ്രവിച്ചില്ലെന്നും എന്നാൽ തന്റെ കൺമുന്നിലിട്ട് രണ്ട് കന്യാസ്ത്രീകളെ വധിച്ചുവെന്നും ടോം ഉഴുന്നാലിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ