ന്യൂഡൽഹി: എപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പെൻഷൻ പദ്ധതിയിൽ അംഗങ്ങളായവർക്ക് ഉയർന്ന പെൻഷൻ ലഭിക്കാൻ സാധിക്കുന്ന ഉത്തരവ് കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കി. 6500 രൂപയ്ക്ക് മുകളിലുള്ള യഥാർത്ഥ ശമ്പളത്തിന്റെ മുഴുവൻ വിഹിതവും ഇ.പി.എഫിലേക്ക് അടച്ചിട്ടുള്ള തൊഴിലാളികൾക്കാണ് 8.33 ശതമാനം തുക പെൻഷൻ ഫണ്ടിലേക്ക് മാറ്റാൻ സാധിക്കുക.

നേരത്തേ പി.എഫ്. പെൻഷനായി വളരെ കുറഞ്ഞ തുകയാണ് തൊഴിലാളികൾക്ക് ലഭിച്ചിരുന്നത്. എന്നാൽ കേരളം, ഹിമാചൽ പ്രദേശ് ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും ഉത്തരവിനെ തുടർന്നാണ് കുടിശിക അടച്ച് ഉയർന്ന തുക പെൻഷൻ വാങ്ങാൻ ആളുകൾക്ക് സാധിച്ചത്. ഇതിനായി കൂടുതൽ പേർ കോടതിയെ സമീപിച്ച സാഹചര്യത്തിൽ കേന്ദ്ര തൊഴിൽ മന്ത്രാലയത്തോട് പുതിയ ഉത്തരവ് പുറത്തിറക്കണമെന്ന് പി.എഫ്.മന്ത്രാലയം അധികൃതർ അറിയിച്ചത്.

വേതനത്തിന്റെ 8.33 ശതമാനം ഇപിഎഫിലേക്ക് മാറ്റുന്നതിന് തൊഴിലുടമയും തൊഴിലാളിയും സംയുക്തമായി ഓപ്ഷൻ നൽകണം. എന്നാൽ ഇനി മുതൽ മുൻകാല പ്രാബല്യത്തോടെ ഉയർന്ന ശന്പളത്തിന്റെ വിഹിതം അടയ്ക്കാൻ സാധിക്കില്ല. 2014 വരെ അംഗങ്ങളായവർക്ക് മാത്രമേ പുതിയ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ