ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ പിടിച്ച് കുലുക്കി ഭൂചലനം. റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തിയ ചലനം രാത്രി 8.45 ഓടെയാണ് ഉണ്ടായത്. ഉത്തരാഖണ്ഡിലും ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുണ്ട്.

ഡെ​റാ​ഡൂ​ണി​നു 121 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കാ​ണ് ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ആ​ള​പാ​യം ഇ​തേ​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. യൂ​റോ​പ്യ​ൻ-​മെ​ഡി​റ്റ​റേ​നി​യ​ൻ സീ​സ്മോ​ള​ജി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ റി​ക്ട​ർ സ്കെ​യി​ലി​ൽ ച​ല​നം 5.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ