ലണ്ടൻ: ലണ്ടനിലെ യൂസ്റ്റൺ റെയിൽവേ സ്റ്റേഷനിൽ ചെറു സ്ഫോടനം. ഇ-സിഗരറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 7.40നാണ് സംഭവം.
റെയിൽവേ സ്റ്റേഷൻ ഒഴിപ്പിച്ച ശേഷം ബ്രിട്ടീഷ് ട്രാൻപോർട്ട് പൊലീസ് (ബിടിപി) ഒന്നര മണിക്കൂറോളം പരിശോധന നടത്തി. സ്റ്റേഷനിലൂടെയുള്ള ട്രെയിൻ സര്‍വീസുകളെല്ലാം താൽക്കാലികമായി നിർത്തിവച്ചു. ഇതോടെ നിരവധി യാത്രക്കാരാണ് സ്റ്റേഷനിൽ കുടുങ്ങിയിരിക്കുന്നതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
കാഴ്ചയില്‍ യഥാര്‍ഥ സിഗരറ്റിനെപ്പോലെ തോന്നിപ്പിക്കുന്ന ഇ-സിഗരറ്റ് ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഉപകരണം ചൂടാകുമ്പോഴുണ്ടാകുന്ന ആവി ഉള്ളിലേക്കു വലിക്കുകയാണ് ചെയ്യുന്നത്. നിക്കോട്ടിനും കൃത്രിമ രുചികള്‍ക്കുള്ള ചേരുവകളും സമന്വയിപ്പിച്ചുള്ള ദ്രവരൂപത്തിലുള്ള വസ്തുവാണ് ഇതില്‍ ഉപയോഗിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ