കാസർഗോഡ്: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി.
പെ​രി​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കേന്ദ്ര ​മാ​ന​വ​വി​ഭ​വ​ശേ​ഷി മന്ത്രി പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ ഇരച്ചു കയറുകയായിരുന്നു. സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യെ ഡ​ൽ​ഹി​യി​ൽ ഹി​ന്ദു​സേ​ന പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റ്റം ചെ​യ്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ പ്രകാശ് ജാവദേക്കറെ പ്രവർത്തകർ കരിങ്കാടി കാട്ടിയത്. വേദിയിലേക്ക് കയറും മുൻപ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു കൊണ്ടു പോയി.

രാ​വി​ലെ പെ​രി​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ര​ണ്ടാ​മ​ത് ബി​രു​ദ​ധാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് സം​ഭ​വം. മ​ന്ത്രി പ്ര​സം​ഗി​ക്കാ​ൻ എണീറ്റപ്പോൾ പത്തോളം വരുന്ന ഡിവൈഎഫ്ഐക്കാർ മുദ്രാവാക്യം വിളിച്ചു വേദിക്ക് സമീപത്തേക്ക് എത്തുകയായിരുന്നു. പി.കരുണാകരൻ എംപിയും മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ