ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യി​ലെ വി​ടു​വാ​യ​ത്തം വി​ള​ന്പു​ന്ന നേ​താ​ക്ക​ൾ​ക്കു താ​ക്കീ​തു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തെ ബി​ജെ​പി ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി നമോ ആപ്പ് വഴി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​തി​കരണം. ഇ​ത്ത​രം വി​വാ​ദ പ്ര​തി​ക​ര​ണ​ങ്ങ​ൾ വ്യ​ക്തി​യു​ടെ മാ​ത്ര​മ​ല്ല പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യും ത​ക​ർ​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

അബദ്ധങ്ങൾ വിളിച്ചു പറഞ്ഞ്​ മാധ്യമങ്ങൾക്ക്​ ‘മസാല’ വാർത്തകൾ നൽകരുതെന്ന്​ മോദി നിര്‍ദേശിച്ചു. വാര്‍ത്തകള്‍ വന്നതിന് ശേഷം മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ മിടുക്കുള്ള വലിയ സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തില്‍ അബദ്ധങ്ങള്‍ പറയുകയും മാധ്യമങ്ങള്‍ക്കാവശ്യമായ മസാലകള്‍ നല്‍കുകയുമാണ് പലരും ചെയ്യുന്നത്. കാമറ മുന്നില്‍ കാണുന്ന നിമിഷം മുതൽ മിക്കവരും സംസാരിച്ചു തുടങ്ങുന്നു. പാതിവെന്ത കാര്യങ്ങള്‍ വിളിച്ചുപറയു​മ്പോൾ അത്​ മാത്രം വാർത്തയാകും’^ മോദി പറഞ്ഞു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലും മോ​ദി നേ​താ​ക്ക​ൾ​ക്കും താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. നി​ശ​ബ്ദ​ത എ​ന്ന ക​ല പ​രി​ശീ​ലി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നേ​താ​ക്ക​ൾ​ക്കു​ള്ള മോ​ദി​യു​ടെ ഉപദേശം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്ന സംഭവങ്ങൾ നിസാരവത്​കരിച്ച ബി.ജെ.പി നേതാക്കളുടെ പ്രസ്​താവനകൾ വിവാദമായ സാഹചര്യത്തിലാണ് മോദിയുടെ മുന്നറിയിപ്പ്​. ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വലിയ പ്രശ്​നമാക്കേണ്ടതില്ലെന്നാണ്​ കേന്ദ്രസഹമന്ത്രി സന്തോഷ് ഗംഗ്വാർ പറഞ്ഞതിന് പിന്നാലെയാണ് മോദിയുടെ മുന്നറിയിപ്പ്. മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇൻറര്‍നെറ്റും കൃത്രിമോപഗ്രഹങ്ങളുപയോഗിച്ചുള്ള വിവരവിനിമയവും നിലവിലുണ്ടായിരുന്നെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസമാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് ജനങ്ങളെ ചിരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ