ഷാങ്‌സി (ചൈന): തുടര്‍ച്ചായി 18 മണിക്കൂര്‍ ജോലി ചെയ്ത ഡോക്ടര്‍ ഒടുവില്‍ തന്റെ രോഗിയുടെ മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു. ശ്വസന സംബന്ധമായ രോഗങ്ങളില്‍ വിദഗ്ധയായ സാവോ ബിയാക്‌സിയാങ് എന്ന 43കാരിയാണ് സ്‌ട്രോക്ക് വന്ന് മരിച്ചത്.

കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പള്‍സ് നഷ്ടപ്പെടുകയായിരുന്നു. 20 മണിക്കൂര്‍ നീണ്ടുനിന്ന ചികിൽസയ്ക്കു ശേഷവും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല. ഹെമറേജിനെ തുടര്‍ന്നായിരുന്നു മരണം.

ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ യൂസി ജില്ലാ ആശുപത്രിയിലെ ശ്വസനസംബന്ധ വിഭാഗത്തിന്റെ ഡപ്യൂട്ടി ഹെഡ് ആയിരുന്നു സാവോ. തലേദിവസം വൈകുന്നേരം ആറു മണിക്കു തുടങ്ങിയ ഷിഫ്റ്റിനിടെ അൽപം പോലും സാവോ വിശ്രമിച്ചിട്ടില്ലെന്നാണ് കൂടെ ജോലി ചെയ്യുന്നവര്‍ മാധ്യമങ്ങളോടു പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ