ന്യൂഡല്‍ഹി: നി​രോ​ധി​ച്ച 500 രൂ​പ, 1000 രൂ​പ നോട്ടുകൾ മാ​റ്റി​യെ​ടു​ക്കാ​ൻ ഒ​രു അ​വ​സ​രം കൂ​ടി ന​ൽ​കാ​മോ​യെ​ന്ന് കേന്ദ്രത്തോട് സു​പ്രീം കോ​ട​തി. നേരത്തെ നിക്ഷേപിക്കാതിരുന്നതിന്‍റെ സത്യസന്ധമായ കാ​ര​ണം അ​റി​യിച്ചാൽ നോട്ട് മാറാന്‍ അവസരം ഒരുക്കുമോയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്രവും വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ചൂണ്ടിക്കാട്ടി. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഈ ​മാ​സം 17ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

കഴിഞ്ഞ ഡിസംബര്‍ 30 വരെ മാത്രമായിരുന്നു അസാധുവായ നോട്ട് മാറിയെടുക്കാന്‍ കേന്ദ്രം സമയം അനുവദിച്ചത്. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ റിസർവ് ബാങ്കിൽ നിക്ഷേപിക്കാനുള്ള സമയപരിധിയും കഴിഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മാ​യ​തി​നാ​ൽ നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ ഇ​നി​യും സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബോധപൂര്‍വ്വം തന്നെയാണ് ഡിസംബര്‍ 30വരെ മാത്രം സമയം അനുവദിച്ചതെന്ന് നേരത്തേ സുപ്രിംകോടതിയെ കേന്ദ്രം ധരിപ്പിക്കുകയും ചെയ്തിരുന്നു. വീണ്ടും കാലാവധി നീട്ടുകയോ അവസരം ലഭ്യമാക്കുകയോ ചെയ്യാന്‍ നിയമപരമായ തടസമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

നോട്ട് നിരോധിച്ച സമയത്ത് വിദേശത്ത് തമാസിക്കുന്ന ഇന്ത്യക്കാര്‍ക്ക് അവസരം ഒരുക്കിയത് പോലെ ഒരു സൗകര്യം വീണ്ടും ലഭ്യമാക്കണമെന്ന് കാട്ടി ഒരാള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രികോടതിയുടെ നിര്‍ദേശം. 2016 ന​വം​ബ​ര്‍ എ​ട്ടി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി 500, 1000 നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ