ന്യൂഡല്‍ഹി: ദുര്‍ഗ ദേവിയെ വേശ്യയായി ചിത്രീകരിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ക്കെതിരെ വിമര്‍ശനവും വധഭീഷണിയും ഉയര്‍ന്നു. ധയാല്‍ സിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ കേദര്‍ കുമാര്‍ മണ്ഡല്‍ സെപ്റ്റംബര്‍ 22നാണ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ‘ഇന്ത്യന്‍ പുരാണത്തില്‍ കാമഭാവമുള്ളൊരു വേശ്യയാണ് ദുര്‍ഗ’ എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പ്രൊഫസര്‍ക്കെതിരെ ഫെയ്സ്ബുക്കില്‍ വിമര്‍ശനം ഉയര്‍ന്നു. പ്രൊഫസറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപിയും നാഷണല്‍ സ്റ്റുഡന്‍സ് യൂണിയനും പ്രതിഷേധവുമായി രംഗത്തെത്തി. ദുര്‍ഗയെ വേശ്യയെന്ന് വിളിച്ച് അപമാനിച്ച പ്രൊഫസര്‍ക്കെതിരെ പൊലീസില്‍ പരാതിയും ലഭിച്ചിട്ടുണ്ട്. നവരാത്രിയുടെ പശ്ചാത്തലത്തിലായിരുന്നു വിവാദ പരാമര്‍ശവുമായി പ്രൊഫസര്‍ രംഗത്തെത്തിയത്.

നേരത്തേ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ദുര്‍ഗാ ദേവിയെ വേശ്യയെന്ന് വിളിച്ച് രംഗത്തെത്തിയിരുന്നു. ‘ദുര്‍ഗാ പൂജ ഏറെ വിവാദപരമായ വര്‍ഗീയ ആഘോഷമാണ്. വെളുത്തവളും സുന്ദരിയുമായ ദേവത കറുത്തവനായ മഹിഷാസുരനെ ക്രൂരമായി വധിച്ചതിന്റെ ഓർമ പുതുക്കലാണ് അത്. ധീരനായ രാജാവായിരുന്ന മഹിഷാസുരന്‍ ആര്യന്മാരുടെ തന്ത്രത്തില്‍ കുടുങ്ങി വിവാഹം കഴിച്ചു. അതിനായി അവര്‍ ദുര്‍ഗ എന്ന ഒരു വേശ്യയെ വാടകയ്‌ക്കെടുക്കുകയും മഹിഷാസുരന്റെ അടുക്കലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. ഒമ്പത് ദിവസം നീണ്ടുനിന്ന മധുവിധുവിന് ശേഷം ദുര്‍ഗ അദ്ദേഹത്തെ വധിച്ചു’ എന്ന പ്രസംഗത്തിലെ ഭാഗമാണ് വിവാദമായത്.

‘ദുര്‍ഗാ പൂജ ഏറെ വിവാദപരമായ വര്‍ഗീയ ആഘോഷമാണ്. വെളുത്തവളും സുന്ദരിയുമായ ദേവത കറുത്തവനായ മഹിഷാസുരനെ ക്രൂരമായി വധിച്ചതിന്റെ ഓർമ പുതുക്കലാണ് അത്. ധീരനായ രാജാവായിരുന്ന മഹിഷാസുരന്‍ ആര്യന്മാരുടെ തന്ത്രത്തില്‍ കുടുങ്ങി വിവാഹം കഴിച്ചു. അതിനായി അവര്‍ ദുര്‍ഗ എന്ന ഒരു വേശ്യയെ വാടകയ്‌ക്കെടുക്കുകയും മഹിഷാസുരന്റെ അടുക്കലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. ഒമ്പത് ദിവസം നീണ്ടുനിന്ന മധുവിധുവിന് ശേഷം ദുര്‍ഗ അദ്ദേഹത്തെ വധിച്ചു’ എന്നായിരുന്നു പ്രസംഗത്തില്‍ സ്മൃതി പറഞ്ഞത്. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി ഇത് പിന്‍വലിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ