ന്യൂഡൽഹി: ന്യൂഡൽഹി കാശ്മീർ ഗേറ്റിന് സമീപം പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച കാർ അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. കാശ്മീർ ഗേറ്റിന് സീപം റോഡരികിൽ കിടന്നുറങ്ങിയവരാണ് അപകടത്തിൽ ഇരകളായത്.

രണ്ട് പേർ മരിച്ചതായി വാർത്ത ഏജൻസിയായ എഎൻഐ ആണ് പുറത്തുവിട്ടത്. മൂന്ന് പേർക്ക് പരിക്കുള്ളതായും എഎൻഐ വാർത്തയിൽ വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ