ന്യൂ​ഡ​ൽ​ഹി: രാജ്യത്ത്ത നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോ​ണ്‍​ഗ്ര​സുമായി സഖ്യം ഉണ്ടാക്കുന്ന കാര്യത്തിൽ കേന്ദ്രകമ്മിറ്റിയിൽ സമവായം കണ്ടെത്താൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.പാർട്ടി കോൺഗ്രസിലേക്ക് അയക്കുന്ന രേഖയിൽ സമവായം ഉണ്ടാക്കണമെന്നാണ് കേന്ദ്രകമ്മിറ്റി അംഗങ്ങൾക്ക് മുന്നിൽ യെച്ചൂരി വച്ച ആവശ്യം.

ഇതിന്റെ കരട് രേഖ പിബി തളളിയിരുന്നു. ഉചിതമായ അടവുനയം സ്വീകരിച്ച് മുന്നോട്ട് പോകണമെന്നാണ് യെച്ചൂരി ആവശ്യപ്പെട്ടത്. ബംഗാളിൽ പാർട്ടിയുടെ പ്രധാന ആവശ്യമാണിത്. പക്ഷെ കേരളത്തിൽ നിന്നുളള അംഗങ്ങൾ അടക്കം പൊളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷവും ഇക്കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി.

അന്തിമ തീരുമാനം കേന്ദ്രകമ്മിറ്റിയുടേത് ആയതിനാലാണ് രേഖ കേന്ദ്രകമ്മിറ്റി യോഗത്തിന്റെ അജണ്ടയിലെത്തിയത്. അഭിപ്രായ സമവായം ഉണ്ടാക്കാൻ സാധിക്കാതെ, രേഖ കേന്ദ്രകമ്മിറ്റി തളളിയാൽ അത് ബംഗാൾ ഘടകത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും.

കോ​ണ്‍​ഗ്ര​സ് ബ​ന്ധം സം​ബ​ന്ധി​ച്ച് നേ​ര​ത്തെ​യും യെ​ച്ചൂ​രി ക​ര​ട് രേ​ഖ മു​ന്നോ​ട്ട് വ​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​തും പി​ബി​യും കേ​ന്ദ്ര​ക്ക​മ്മി​റ്റി​യും മു​ള​യി​ലെ നു​ള്ളു​ക​യാ​ണു​ണ്ടാ​യ​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ