ബീജിംഗ്: ലോകത്ത് എവിടെ വേണേലും ലക്ഷ്യം വയ്‌ക്കാവുന്ന പുതിയ ആണവ ബാലിസ്‌റ്റിക് മിസൈൽ ചൈന സ്വന്തമാക്കുന്നതായി റിപ്പോർട്ട്. ഒന്നിലധികം പോർമുനകൾ വഹിക്കാവുന്ന ബാലിസ്‌റ്റിക് മിസൈൽ ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) അടുത്ത വർഷത്തോടെ സ്വന്തമാക്കുമെന്നാണ് റിപ്പോർട്ട്.

ഡോം​ഗ്ഫെം​ഗ്-41 മി​സൈ​ലി​ൽ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഖ​ര ഇ​ന്ധ​ന​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മി​സൈ​ലി​ന്‍റെ ദൂ​ര​പ​രി​ധി 12,000 കി​ലോ​മീ​റ്റ​റാ​ണ്. വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ​നി​ന്ന് ലോ​ക​ത്തി​ന്‍റെ ഏ​തു​മൂ​ല​യ്ക്കും മി​സൈ​ലി​ന് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യും.

ഒ​രു സ​മ​യം പ​ത്തി​ല​ധി​കം ആ​ണ​വ പോ​ർ​മു​ന​ക​ളാ​ണ് മി​സൈ​ൽ വ​ഹി​ക്കു​ന്ന​ത്. ഇ​വ വ്യ​ത്യ​സ്ത ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു തൊ​ടു​ക്കാ​നും സാ​ധി​ക്കും. ഈ ​മാ​സം ആ​ദ്യം ചൈ​ന​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മ​രു​ഭൂ​മി​യി​ൽ മി​സൈ​ൽ പ​രീ​ക്ഷി​ച്ച​താ​യാ​ണ് സൂ​ച​ന. എ​ന്നാ​ൽ പ​രീ​ക്ഷ​ണം ന​ട​ന്ന കൃ​ത്യ​മാ​യ സ്ഥ​ല​മോ തീ​യ​തി​യോ അ​റി​വാ​യി​ട്ടി​ല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ