ന്യൂ​ഡ​ൽ​ഹി: പാ​ൻ കാ​ർ​ഡ് ല​ഭി​ക്കാ​ൻ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നെ ന്യായീകരിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍. വ്യാ​ജ പാ​ൻ​കാ​ർ​ഡു​ക​ൾ ത​ട​യാ​ൻ ആ​ധാ​ർ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് കേ​ന്ദ്രം പരമോന്നത കോടതിയെ അറിയിച്ചു. പാ​ൻ കാ​ർ​ഡ് ല​ഭി​ക്കാ​ൻ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നെതിരെയുള്ള ഹര്‍ജിയില്‍ ​വാ​ദം കേ​ൾ​ക്കു​ന്പോ​ഴാ​ണ് കേ​ന്ദ്രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ആ​ധാ​ർ സുരക്ഷിതവും ശക്തവുമാണെന്നും ഇ​ത് പാ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ വ്യാ​ജ നി​ർ​മി​തി​ക​ളു​ടെ വ്യാ​പ​നം ത​ട​യാ​ൻ ക​ഴി​യു​മെ​ന്നും സ​ർ​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​റ്റോ​ർ​ണി ജ​ന​റ​ൽ മു​കു​ൾ റോ​ത്ത​ഗി കോ​ട​തി​യെ അ​റി​യി​ച്ചു. 113.7 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് ആ​ധാ​ർ അ​നു​വ​ദി​ച്ച​തി​ൽ വ്യാ​ജ​നി​ർ​മി​തി​യു​ടെ ഒ​രു കേ​സ് പോ​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും റോ​ത്ത​ഗി വാ​ദി​ച്ചു. വ്യാാജമായി നിര്‍മ്മിച്ച 10 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാ​ൻ കാ​ർ​ഡ് ല​ഭി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് എ​ന്തി​നാ​ണെ​ന്നു സു​പ്രീം കോ​ട​തി നേരത്തേ ചോ​ദി​ച്ചി​രു​ന്നു. ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന സു​പ്രീം​കോ​ട​തി വി​ധി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ൻ കാ​ർ​ഡ് എ​ടു​ക്കു​ന്ന​തി​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്നാ​യി​രു​ന്നു സു​പ്രീം കോ​ട​തി​യു​ടെ ചോ​ദ്യം. ഇതിന് മറുപടിയാണ് കേന്ദ്രം ഇന്ന് കോടതിയെ അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ