ന്യൂഡൽഹി : സ്വകാര്യ മൊബൈൽ സേവന ദാതാക്കളെല്ലാം മുട്ടിടിച്ച് നിൽക്കുന്പോൾ ഇതാ, സാക്ഷാൽ ബി.എസ്.എൻ.എൽ പുതിയ ഡാറ്റാ പ്ലാനുമായി ജിയോയെ നേരിടുന്നു. 36 രൂപയ്‌ക്ക് ഒരു ജിബി 3ജി ഓഫറാണ് ഉപഭോക്താക്കൾക്ക് മുന്നിൽ ബിഎസ്എൻഎൽ പുതിയതായി അവതരിപ്പിക്കുന്നത്.

റിലയൻസ് ജിയോ മാർച്ച് 31 വരെയാണ് സൗജന്യമായി സേവനങ്ങൾ നൽകുന്നത്. ഇതിന് ശേഷം ഓരോ ജിബി ഉപയോഗിക്കുന്പോഴും 50 രൂപ ഈടാക്കാനാണ് ജിയോ പദ്ധതി. മറ്റ് കന്പനികളും ഇതേ നിരക്കിലേക്ക് താരിഫ് താഴ്‌ത്തുന്നുണ്ടെങ്കിലും എല്ലാവരെയും അദ്ഭുതപ്പെടുത്തിയാണ് ബി.എസ്.എൻ.എൽ 36 രൂപയുമായി മത്സര രംഗത്തിറങ്ങുന്നത്. 291 രൂപയ്‌ക്ക് എട്ട് ജിബിയും 78 രൂപയ്‌ക്ക് 2 ജിബിയും ലഭിക്കും. നാളെ മുതലാണ് ഇന്ത്യയിൽ ഈ സേവനം ലഭിക്കുക.

നിലവിൽ മൊബൈൽ ഇന്റർനെറ്റ് സേവനം നൽകുന്നതിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ബി.എസ്.എൻ.എല്ലിന് മുൻപന്തിയിലേക്ക് എത്തുന്നതിനുള്ള സാധ്യതകളാണ് ഇതിലൂടെ തുറക്കപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ