മുന്‍ ബോസ്നിയന്‍ കമാന്‍ഡര്‍ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെ വിഷം കഴിച്ചു മരിച്ചു. ബോസ്നിയന്‍ യുദ്ധകാല ക്രോട്ട് കമാന്‍ഡര്‍ സ്ലോബൊദാന്‍ പ്രല്‍ജക്ക് (72) ആണ് കോടതി മുറിയില്‍ വിഷം കഴിച്ച് ജീവനൊടുക്കിയത്.

1990 കളില്‍ പഴയ യുഗോസ്ലോവിയയിലെ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയെന്നായിരുന്നു പ്രൽജാക്കിനെതിരായ കുറ്റം. 2013ല്‍ പ്രല്‍ജാക്കിന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അതിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ അപ്പീലില്‍ വിധി പറയുന്നതിനിടെയാണ് സംഭവം. ശിക്ഷ കേള്‍ക്കുന്നതിനിടെ എഴുന്നേറ്റ് കൈയില്‍ കരുതിയിരുന്ന വിഷദ്രാവകം കഴിക്കുകയായിരുന്നു.

കോടതിനടപടികള്‍ നിര്‍ത്തിവച്ച് പ്രല്‍ജാക്കിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബോസ്‌നിയന്‍ യുദ്ധത്തില്‍ പ്രതികളായ ആറു സൈനികരാഷ്ര്ടീയ നേതാക്കളില്‍ ഒരാളാണ് പ്രല്‍ജാക്ക്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ