ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ൽ മദ്യവിൽപ്പന ശാലയ്ക്ക് തീപിടിച്ച് അഞ്ച് പേർ മരിച്ചു. കെആർ മാർക്കറ്റിലെ ബാറിലുണ്ടായ തീപിടിത്തത്തിലാണ് ബാറിനകത്ത് ഉറങ്ങിക്കിടന്ന അഞ്ച് ജീവനക്കാർ മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം.

കെആർ മാർക്കറ്റിലെ കുമ്പാര സംഘ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ച കൈലാഷ് ബാർ ആന്റ് റസ്റ്ററന്റിനാണ് തീപിടിച്ചത്. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സംഘമെത്തി തീയണച്ചുവെങ്കിലും ഇതിനിടെ അഞ്ച് പേരും മരിച്ചിരുന്നു. പരുക്കേറ്റ ഒരാളെ രക്ഷിക്കാൻ സാധിച്ചു. അതേസമയം ഇയാളുടെ നിലയും ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

തുംകൂർ സ്വദേശികളായ സ്വാമി (23), പ്രസാദ് (20), മഹേഷ് (35), ഹസൻ സ്വദേശിയായ മഞ്ജുനാഥ് (45), മാണ്ഡ്യ സ്വദേശിയായ കീർത്തി (24) എന്നിവരാണ് മരിച്ചത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ