ന്യൂഡല്‍ഹി: രാജ്യത്ത് വരുന്ന നാല് ദിവസങ്ങളില്‍ ബാങ്കിംഗ് ഇടപാടുകള്‍ നിലയ്ക്കും.ആഗസ്ത്12 മുതല്‍ 15 വരെയാണ് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുക. ആഗസ്ത് 12 രണ്ടാം ശനിയാഴ്ച്ചയാണ് ബാങ്കുകള്‍ക്ക് ആദ്യം അവധി. പിന്നാലെ വരുന്ന ഞായറാഴ്ച്ചയും പൊതു അവധിയാണ്. ആഗസ്ത് 14ന് ജന്മാഷ്ടമി കാരണമാണ് ബാങ്കുകള്‍ക്ക് അവധി. പിന്നാലെ സ്വാതന്ത്രദിനത്തിലും ബാങ്കുകള്‍ അടഞ്ഞു കിടക്കും. ബാങ്കുകളിലെ ഇടപാടുകള്‍ക്കും വ്യാപാരങ്ങള്‍ക്കും പുറമെ എടിഎം ഇടപാടുകളേയും ഇത് പ്രതികൂലമായിട്ട് ബാധിക്കും. ബാങ്കുകള്‍ അവധിയായത് കൊണ്ട് തന്നെ എടുഎമ്മുകളില്‍ പണവും തീര്‍ന്നുപോകുന്നതിന് കാരണമാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ