റായ്ബറേലി: ഉത്തര്‍ പ്രദേശില്‍ റായിബറേലിയിലെ ഉച്ചഹാറില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 20 ആയി. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്ലാന്റിലെ തെര്‍മല്‍ ബോയിലറിലുണ്ടായ അമിത സമ്മര്‍ദ്ദമാണ് അപകട കാരണം.

അപകട സമയത്ത് ഏതാണ്ട് 150ലധികം തൊഴിലാളികൾ പ്ലാന്റിനുള്ളിൽ ഉണ്ടായിരുന്നു. 210 മെഗാവാട്ട് ശേഷിയുള്ള അഞ്ച് പവർ ജനറേറ്റിങ് യൂണിറ്റുകളാണ് എൻ.ടി.പി.സിയിലുള്ളത്. ഇവയിൽ ഒന്നിൽ ഉപയോഗിക്കുന്ന ബോയ്ലർ പൈപ്പ് മര്‍ദ്ദം കാരണം പൊട്ടിത്തെറിക്കുകയായിരുന്നു.

മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവര്‍ക്ക് 50000 രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് 25000 രൂപയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പ്രിന്‍സിപ്പള്‍ ഹോം സെക്രട്ടറിയോട് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.

അതേസമയം, സ്ഫോ​ട​നം നടന്ന സ്ഥലത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശനം നടത്തും. വ്യാഴാഴ്ചയാണ് അദ്ദേഹം ഇവിടെയെത്തുകയെന്നാണ് വിവരം. ആരോഗ്യനില മോശമായതിനാൽ സോണിയ ഗാന്ധി ഇവിടേയ്ക്ക് എത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ